റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഇത് പ്രസംഗിക്കാനുള്ള സമയമല്ല ; സംഘടിച്ച് പ്രവർത്തിക്കാനുള്ളതാണ് : സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി

July 10, 2025 - 7:32 am

പട്ന: ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്നും സംഘടിച്ച് പ്രവർത്തിക്കാനുള്ളതാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പട്നയിൽ മഹാസഖ്യത്തിന്റെ പരിപാടിയിൽ സംബന്ധിക്കുക യായിരുന്നു ബേബി. ബിഹാറിനൊരു ചരിത്രമുണ്ട്. ഇവിടെ നിന്നാരംഭിക്കുന്ന ഏതൊരു പോരാട്ടവും വിജയിക്കുകതന്നെ ചെയ്യും. ഭരണഘടനയെ പിന്തുണയ്ക്കുന്നതിനുള്ള പോരാട്ടമാണിത്, എം.എ. ബേബി പ്രസംഗത്തിൽ പറഞ്ഞു. പട്നയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിനു മുമ്പിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മഹാസഖ്യത്തിന്റെ പ്രക്ഷോഭം. സഖ്യത്തിലെ എല്ലാ പാർട്ടികളും പങ്കെടുത്തു

ഞാൻ കേരളത്തിൽ നിന്നുള്ളയാളാണ്എന്റെ ഭാഷ മലയാളമാണ്. എന്റെ ഹിന്ദി വളരെ മോശവും.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും ബിഹാറിലെ മഹാസഖ്യത്തിന്റെ പ്രക്ഷോഭവേദിയിൽ തോളിൽ കൈയിട്ട് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഞാൻ കേരളത്തിൽ നിന്നുള്ളയാളാണ്. എന്റെ ഭാഷ മലയാളമാണ്. എന്റെ ഹിന്ദി വളരെ മോശവും. ബേബി പറഞ്ഞു.ചെറുചിരിയോടെ രാഹുൽ ഗാന്ധി നോക്കിനിന്നു. രാഹുൽ ഗാന്ധിയും കുറച്ചു കാലം കേരളത്തിൽ നിന്നുള്ള എംപിയായിരുന്നു. എന്നാൽ, ഇത് കഠിനമായ ഭാഷയെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല. സംഘടിച്ച് പ്രവർത്തിക്കാനുള്ള സമയമാണ്’, തടിച്ചുകൂടി ജനത്തോടായി എം.എ. ബേബി പറഞ്ഞു.

.ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ (എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവരും .യോ​ഗത്തിൽ പങ്കെടുത്തു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *