റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

July 10, 2025 - 8:36 pm

പത്തനംതിട്ട | വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം കടക്കാട് അഷ്റഫ് റാവുത്തർ- സജിന ദമ്പതികളുടെ മകൾ ഹന്നാ ഫാത്വിമ (11) ആണ് മരിച്ചത്.

രണ്ടാം ഡോസ് പേ വിഷപ്രതിരോധ വാക്സീൻ എടുത്തതിന് പിന്നാലെയാണ് മരണം

ജൂലൈ രണ്ടിനാണ് പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റത്. തിങ്കളാഴ്ച രണ്ടാം ഡോസ് പേ വിഷപ്രതിരോധ വാക്സീൻ എടുത്തതിന് പിന്നാലെ ആരോഗ്യനില മോശമായി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പേ വിഷബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *