കോട്ടയം | കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തെ കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി. മന്ത്രിമാരും ആശുപത്രി സൂപ്രണ്ടുമായും കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം മടങ്ങി. പറയാന്‍ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാര്‍ പറഞ്ഞെന്നുമായിരുന്നു മുഖ്യന്ത്രിയുടെ പ്രതികരണം. ജൂൺ 3 ന് രാവിലെ 11ഓടെയായിരുന്നു മെഡിക്കൽ കോളജിലെ 14ാം വാർഡിനടുത്തുള്ള ശുചിമുറി കെട്ടിടം തകർന്നുവീണത്.
ഒരാളുടെ ജീവനെടുത്ത അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെടെ വീഴ്ച പറ്റിയിട്ടില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് സ്ഥലത്തെത്തിയ മന്ത്രിമാർ പറഞ്ഞിരുന്നു. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവിൻ്റെ മൃതദേഹം ലഭിച്ചത്. മകളുടെ ചികിത്സക്ക് വേണ്ടിയെത്തിയതായിരുന്നു ബിന്ദു.
