റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് ഉജ്വല വിജയം

June 23, 2025 - 7:56 pm

നിലമ്പൂര്‍ | നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തന്റെ പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം പ്രതിനിധീകരിച്ചിരുന്ന മണ്ഡലം ഷൗക്കത്ത്,തിരിച്ചുപിടിച്ചു. .. ഷൗക്കത്തിന് 77,737 വോട്ടുകൾ ലഭിച്ചപ്പോൾ സ്വരാജിന് 66,660 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. സ്വരാജിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസിന്റെ കെ. ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.

പി.വി.അൻവർ മണ്ഡലത്തിൽ തന്റെ ശക്തി തെളിയിച്ചു. .

യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പി.വി. അൻവർ 19,760 വോട്ടുകൾ നേടി മണ്ഡലത്തിൽ തന്റെ ശക്തി തെളിയിച്ചു. .എൻ.ഡി.എ സ്ഥാനാർത്ഥി മോഹൻ ജോർജ് 8,648 വോട്ടുകൾ നേടി നാലാം സ്ഥാനത്തായി. എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നെടുത്തൊടി 2072 വോട്ടും നേടി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *