റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

51.870 ഗ്രാം എം.ഡി.എം.എയുമായി മട്ടാഞ്ചേരി സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍

June 18, 2025 - 5:10 am

മട്ടാഞ്ചേരി: കൊച്ചിയില്‍ രാസലഹരി വിതരണം ചെയ്യുന്ന മട്ടാഞ്ചേരി സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍.ഇവരില്‍ നിന്ന് .51.870 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മട്ടാഞ്ചേരി കൊച്ചിൻ കോളേജ് ഭാഗത്ത് താമസിക്കുന്ന മുനീർ (32), തമിഴ്നാട് കൃഷ്ണഗിരി സിങ്കാരപേട്ട ഇമാംമോസ്കിന് സമീപം ജാബത്ത് (41) എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്.

മുനീർ രാസലഹരി വില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടില്‍ പരിശോധന നടത്തിയാണ് കസ്റ്റഡിയിലെടുത്തത്. മുനീറിനെ ചോദ്യം ചെയ്തപ്പോഴാണ് രാസലഹരി കൈമാറുന്ന ജാബത്തിനെ കുറിച്ച്‌ വിവരം ലഭിച്ചതും എറണാകുളം നഗരത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തതും.

മുനീർ മയക്കുമരുന്ന് കേസില്‍ ഖത്തറില്‍ 5 കൊല്ലം ശിക്ഷ അനുഭവിച്ചിരുന്നു. ഇതിനിടെയാണ് മയക്കുമരുന്ന് കേസിലും വഞ്ചനാക്കുറ്റക്കേസിലും 7 വർഷത്തെ തടവനുഭവിക്കുന്ന ജാബത്തുമായി അടുത്തത്. എളമക്കര പൊലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലും മുനീർ പ്രതിയാണ്. മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ.ഷിബിന്റെ നേതൃത്വത്തിലാണ് അന്വേഷണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *