അഹമ്മദാബാദ് | അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ 241 പേരും മരിച്ചതായി സ്ഥിരീകരിച്ചു. രമേശ് വിശ്വേസ് കുമാര്‍ (38) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. ഇയാൾ നടന്ന് ആംബുലൻസിലേക്ക് കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഹോസ്റ്റല്‍ കെട്ടിടത്തിലിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു.
വിമാനം ഹോസ്റ്റല്‍ കെട്ടിടത്തിൽ വീണുണ്ടായ ദുരന്തത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ജീവന്‍ പൊലിഞ്ഞു. മേഘാനി നഗറിലെ ബി ജെ മെഡിക്കല്‍ കോളജിന്റെ യു ജി ഹോസ്റ്റലിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. 25 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം വീഴുന്നതിനിടെ ഹോസ്റ്റല്‍ കെട്ടിടത്തിലിടിച്ചാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്. ഗുജറാത്ത് സ്വദേശികളായ എം ബി ബി എസ് വിദ്യാര്‍ഥികളാണ് മരിച്ചത്.
മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. .


