ടേബിളിലെ ഗ്ലാസ്സ് പൊട്ടി കാലില്‍ വീണു : എല്‍ കെ ജി വിദ്യാര്‍ഥി രക്തം വാര്‍ന്ന് മരിച്ചു

കൊല്ലം | കൊല്ലം കുണ്ടറയില്‍ രക്തം വാര്‍ന്ന് എല്‍ കെ ജി വിദ്യാര്‍ഥി മരിച്ചു. ടേബിളിലെ ഗ്ലാസ്സ് പൊട്ടി കുട്ടിയുടെ കാലില്‍ വീണാണ് രക്തം വാര്‍ന്നത്. വിളയിലഴികത്ത് വീട്ടില്‍ സുനീഷിന്റെയും റൂബിയുടെയും മകന്‍ എയ്ദന്‍ സുനീഷ് ആണ് മരിച്ചത്.

വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് എയ്ദന്‍. സംഭവത്തില്‍ കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →