റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊഴില്‍സമയം കൂട്ടുന്ന തൊഴില്‍ ചട്ടം മാറ്റാനുള്ള നിര്‍ദേശത്തിന് ആന്ധ്ര സംസ്ഥാനമന്ത്രിസഭ അംഗീകാരം നല്‍കി

June 8, 2025 - 5:46 am

ഹൈദരാബാദ് | മിനിമം തൊഴില്‍ സമയം 10 മണിക്കൂര്‍ ആക്കി ആന്ധ്ര . തൊഴില്‍സമയം കൂട്ടുന്ന തൊഴില്‍ ചട്ടം മാറ്റാനുള്ള നിര്‍ദേശത്തിന് സംസ്ഥാനമന്ത്രിസഭ അംഗീകാരം നല്‍കി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ മുന്നേറാനാണ് തൊഴില്‍ സമയം കൂട്ടിയതെന്നാണു വിശദീകരണം.

തൊഴിലാളികള്‍ക്കും നിക്ഷേപകര്‍ക്കും അനുകൂലമാക്കുന്നതിനായി തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (ഐ ആന്‍ഡ് പിആര്‍) മന്ത്രി കെ പാര്‍ത്ഥസാരഥി പറഞ്ഞു .കൂടുതല്‍ ജോലി ചെയ്താല്‍ കൂടുതല്‍ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി കെ പാര്‍ഥസാരഥി രംഗത്തെത്തി.

സ്ത്രീകള്‍ക്ക് അനുകൂലമായ രീതിയില്‍ രാത്രികാല ഷിഫ്റ്റുകളില്‍ ഇളവ് നല്‍കുന്നത് ആലോചിക്കും

അഞ്ച് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം എന്നത് ആറ് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ എന്ന് മാറ്റുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് അനുകൂലമായ രീതിയില്‍ രാത്രികാല ഷിഫ്റ്റുകളില്‍ ഇളവ് നല്‍കുന്നത് ആലോചിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു..ഈ തൊഴില്‍ നിയമ ഭേദഗതികള്‍ കാരണം ഫാക്ടറികളിലെ നിക്ഷേപകര്‍ നമ്മുടെ സംസ്ഥാനത്തേക്ക് വരും. ഈ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായിരിക്കും..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *