റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്ട് നേരിയ ഭൂചലനംഅനുഭവപ്പെട്ടതായി പ്രദേശവാസികൾ

May 18, 2025 - 4:59 am

കോഴിക്കോട്: കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപ്പാറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് സംഭവം. മെയ് 17 ശനിയാഴ്ച രാത്രി 7.30-ഓടെയാണ് ചലനം ഉണ്ടായതെന്നും പ്രത്യേക ശബ്ദം കേട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. സെക്കൻഡുകൾ മാത്രമാണ് ചലനം തുടർന്നതെങ്കിലും ആളുകൾ വീടുവിട്ട് പുറത്തേക്കിറങ്ങിയതായിട്ടാണ് വിവരം. വെള്ളിയാഴ്ചയും സമാനമായ ചലനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചിരുന്നതായി ഇ.കെ.വിജയൻ എംഎൽഎ പറഞ്ഞു.

.ആശങ്കപ്പെടേണ്ട സാഹചര്യമില്ല

.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഞായറാഴ്ച വിദഗ്ധസംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തുമെന്നും എംഎൽഎ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *