ആലപ്പുഴ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിലൂടെ കേരളത്തിലെ കോൺഗ്രസ് ഈഴവവിരുദ്ധ പാർട്ടിയായി മാറിയെന്നത് ഒരിയ്ക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് വെളളാപ്പളളി ആരോപിച്ചു. ക്രൈസ്തവ സഭയുടെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ് അറിയപ്പെടാത്തതും അപ്രസക്തനുമായ ആളെ കെ.പി.സി.സി പ്രസിഡന്റായി പ്രതിഷ്ഠിച്ചതെന്നും വെളളാപ്പളളി . സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ 90-ാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ലേഖനത്തിലാണ് ഈ ആരോപണം.
കേരളത്തിലെ കോൺഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം
ഇത് കേരളത്തിലെ കോൺഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയേണ്ടതാണ്. സുധാകരൻ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ കെ.പി.സി.സി പ്രസിഡന്റായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തിൽ കോൺഗ്രസിൽ ഒരു യുദ്ധത്തിനു തന്നെ വഴിവയ്ക്കുന്ന തീരുമാനമാണിതെന്നും നടേശൻ പറഞ്ഞു..