റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഹല്‍ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഖം ഉണ്ടാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി

April 27, 2025 - 8:39 pm

ന്യൂഡല്‍ഹി | പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചനക്കാര്‍ക്കും കടുത്ത ഭാഷയില്‍ ശിക്ഷ നല്‍കുമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഖം ഉണ്ടാക്കി.ഓരോ പൗരന്റെയും ഹൃദയം തകര്‍ത്ത ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണ്.ഓരോ ഇന്ത്യക്കാരന്‍റെയും ഉള്ളില്‍ പ്രതിഷേധം ശക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

പാകിസ്ഥാന്റെ ഭീരുത്വമാണ് കാണിക്കുന്നത്. .

ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. .പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ പാകിസ്ഥാന്റെ ഭീരുത്വമാണ് കാണിക്കുന്നത്. ഭീകരാക്രമണത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കും.കാശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയവരും ഗൂഢാലോചനയില്‍ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കൊപ്പമാണ്.ഭീകരരും അവരുടെ രക്ഷാധികാരികളും കശ്മീര്‍ വീണ്ടും നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *