റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താമരശ്ശേരി ഷഹബാസ് കൊലക്കേസ് : വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

April 25, 2025 - 12:36 pm

കൊച്ചി | താമരശ്ശേരി ഷഹബാസ് കൊലപാതക കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടികള്‍ക്ക് ഇതിനോടകം തന്നെ ഭീഷണിക്കത്തുക്കള്‍ വന്നിട്ടുണ്ടെന്നും ക്രമസമാധാന പ്രശ്‌നത്തിലേക്ക് ഇത് നയിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ച ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്. അവധിക്കാല ബഞ്ചാണ് ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്തത്.

കോഴിക്കോട് ജുവനൈല്‍ ഹോമിലാണ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ കഴിയുന്നത്.

കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് ജുവനൈല്‍ ഹോമിലാണ് നിലവില്‍ കഴിയുന്നത്. താമരശ്ശേരിയിലെ ട്യൂഷന്‍ സെൻ്ററിലെ തര്‍ക്കത്തിന് പിന്നാലെയാണ് നെഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഷഹബാസ് കൊല്ലപ്പെട്ടത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *