റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചരിത്രത്തിലേക്ക് പറന്നിറങ്ങി ആറുവനിതകൾ : വനിതകൾ മാത്രമടങ്ങുന്ന ബഹിരാകാശ ദൗത്യം വിജയകരമായി ഭൂമിതൊട്ടു

ടെക്സസ്: ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള എയ്‌റോസ്പേസ് കമ്പനി ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 വിജയകരമായി വിക്ഷേപിച്ചു. സ്ത്രീകൾ മാത്രം പങ്കാളികളാകുന്ന ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. വാലന്റീന ടെര്‍ഷ്‌കോവയുടെ 1963-ലെ ബഹിരാകാശ ദൗത്യത്തിന് ശേഷം സ്ത്രീകള്‍ മാത്രം പങ്കാളികളാകുന്ന ബഹിരാകാശ ദൗത്യം .

ലോറന്‍ സാഞ്ചെസാണ് സംഘത്തെ നയിച്ചത്.

പോപ്പ് ഗായിക കാറ്റി പെറിയും ദൗത്യത്തിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ സി.ബി.എസ് അവതാരക ഗെയില്‍ കിങ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ എന്‍ഗുയിന്‍, ചലച്ചിത്ര നിര്‍മാതാവ് കെരിയാന ഫ്‌ളിന്‍, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവെ എന്നിവരും ദൗത്യത്തില്‍ പങ്കാളികളാണ്. കാറ്റി പെറി ജെഫ് ബെസോസിന്റെ പ്രതിശ്രുതവധുവായ ലോറന്‍ സാഞ്ചെസാണ് സംഘത്തെ നയിച്ചത്.

പത്ത് മിനിറ്റോളം നീണ്ടുനിൽക്കുന്നതായിരുന്നു ദൗത്യം.

ടെക്സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തിൽനിന്ന് ഏപ്രിൽ 14 തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്. ഭൂമിയിൽനിന്ന് നൂറുകിലോമീറ്റർ അകലെയുള്ള സബ് ഓർബിറ്റൽ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്.കർമാൻ രേഖയിലൂടെ സഞ്ചരിച്ച് ക്രൂ കാപ്സ്യൂൾ ഭൂമിയിൽ തിരിച്ചെത്തിയതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പത്ത് മിനിറ്റോളം നീണ്ടുനിൽക്കുന്നതായിരുന്നു ദൗത്യം.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *