റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിമൂന്നുകാരിക്ക് ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കി പീഡിപ്പിച്ച 19 കാരൻ പിടിയിലായി

April 11, 2025 - 6:32 am

തിരുവനന്തപുരം | പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ചയാള്‍ പിടിയില്‍. മുഹമ്മദ് റെയ്‌സ് എന്നയാളാണ് പിടിയിലായത്. ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. .നിരവധി കേസുകളില്‍ പ്രതിയാണ് 19കാരനായ മുഹമ്മദ് റെയ്സ്. നാല് മാസത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം. പ്രതിയുടെ കൈയില്‍ നിന്ന് കത്തിയും സിറിഞ്ചും പോലീസ് പിടിച്ചെടുത്തു..

പെണ്‍കുട്ടി പരാതി നല്‍കിയതിനു പിന്നാലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. പോലീസ് എത്തിയതു കണ്ട ഇയാള്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *