റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിൽ പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു

April 10, 2025 - 4:57 am

പത്തനംതിട്ട: പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു. ഒരു മാസം മുൻപാണ് കുട്ടിയെ നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തതായി പറയുന്നു. കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു.

തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ ബിലീവേഴ്സിലും കൊണ്ടുപോയി. ആരോഗ്യസ്ഥിതി വഷളായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ (ഏപ്രിൽ 9 ) രാത്രി മരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *