റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രമുഖ സിനിമാ നടന്‍ പൃഥ്വിരാജിന് പിന്നാലെ ആദായനികുതി വകുപ്പ്

April 5, 2025 - 3:49 pm

എറണാകുളം | എമ്പുരാൻ സിനിമയുടെ നിര്‍മാണ പങ്കാളിയായിരുന്ന വ്യവസായി ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നതിനു പിന്നാലെ. സെനിധായകൻ പൃഥ്വിരാജിനും ഭീഷണി ഉയര്‍ത്തി ആദായനികുതി വകുപ്പ്. പ്രതിഫലത്തുകയില്‍ വ്യക്തത വരുത്താനാണ് നടന്‍ പൃഥ്വിരാജിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നല്‍കേണ്ടത്.

ഈ മാസം 30 നകം മറുപടി നല്‍കാനാണ് നിര്‍ദേശം.
.
കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിശദീകരണം. ആദായ നികുതി അസസ്‌മെന്റ് വിഭാഗമാണ് പ്രതിഫലം സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഈ മാസം 30തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.

നടന്‍ മോഹന്‍ലാല്‍ മാപ്പുപറയുകയും സിനിമയില്‍ സ്വമേധയാ എഡിറ്റിങ്ങ് നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ..

അതിനിടെ, ഏപ്രിൽ 4ന് ഇ ഡി ചെന്നൈയിലേക്കു വിളിപ്പിച്ച ഗോകുലം ഗോപാലനെ ഇന്നും(ഏപ്രിൽ 5) ചോദ്യം ചെയ്യുമെന്നാണ് സൂചന. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടര്‍ച്ചയായിട്ടായിരിക്കും ചോദ്യംചെയ്യാല്‍. എമ്പുരാനില്‍ അഭിനയിച്ച നടന്‍ മോഹന്‍ലാല്‍ ആര്‍ എസ് എസിനെ പ്രകോപിപ്പിച്ചതില്‍ മാപ്പുപറയുകയും സിനിമയില്‍ സ്വമേധയാ എഡിറ്റിങ്ങ് നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. .

ഈ മാപ്പുപറച്ചില്‍ പൃഥ്വിരാജ് ഏറ്റുപറഞ്ഞെങ്കിലും പ്രതീക്ഷിച്ചപോലെ കേന്ദ്ര ഏജന്‍സികള്‍ രംഗത്തിറങ്ങിയിരിക്കയാണ്. സിനിമയുടെ നിര്‍മാണ പങ്കാളികൂടിയായ മോഹന്‍ലാലിനെതിരെ എന്തെങ്കിലും നീക്കമുണ്ടാവുമോ എന്ന് കേരളം ഉറ്റുനോക്കുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *