റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലായില്‍ ബൈക്ക് ലോറിയിലിടിച്ച്‌ 22-കാരന്‍ മരിച്ചു

March 29, 2025 - 7:28 am

കോട്ടയം: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മുത്തോലി ജങ്ഷനുസമീപം ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഉപ്പുതറ അയ്യപ്പന്‍കോവില്‍ പാറേപ്പള്ളി സ്വദേശി കീപ്പുറത്ത് ജിബിന്‍ ബിജു (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉപ്പുതറ പള്ളിക്കല്‍ സോന(21)യെ ഗുരുതര പരിക്കുകളോടെ പാല മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാർച്ച് 28 ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.കോട്ടയം ഭാഗത്തുനിന്നു വന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു.

.ജിബിന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. അച്ഛന്‍: ബിജു, അമ്മ: ബിന്‍സി. സഹോദരങ്ങള്‍ സുബിന്‍, ജിന്റാ. സംസ്‌കാരം മാർച്ച് 29 ശനിയാഴ്ച നാലിന് മേരികുളം സെയിന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *