റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പുരിലെ എല്ലാ നിരത്തുകളിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ

March 2, 2025 - 6:03 am

ന്യൂഡല്‍ഹി: മാര്‍ച്ച് എട്ട് മുതല്‍ മണിപ്പുരിലെ എല്ലാ നിരത്തുകളിലും ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. സംഘര്‍ഷബാധിതമായ മണിപ്പുരിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ച് അമിത് ഷായുടെ നേതൃത്വത്തില്‍ മാർച്ച് 1 ശനിയാഴ്ച ഡല്‍ഹിയില്‍ ഉന്നതതലയോഗം നടന്നു.

ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് അടക്കമുള്ള വിഷയങ്ങൾ ചർച്ചയിൽ

2023 മേയ് മുതല്‍ മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് അടക്കമുള്ള വിഷയങ്ങളാണ് ഡല്‍ഹിയില്‍ നടന്ന ഉന്നതതലയോഗത്തില്‍ ചര്‍ച്ച ചെയ്തത്. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നിലവില്‍ വന്നതിനുശേഷം ആദ്യമായി നടത്തുന്ന പുനരവലോകനയോഗമായിരുന്നു ഇത്. രണ്ടു വര്‍ഷക്കാലയളവിനിടെ സംസ്ഥാനത്ത് പലസമയത്തായി ഒട്ടേറെ കലാപങ്ങള്‍ ഉണ്ടാകുകയും ഇരുന്നൂറിലേറെ പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *