റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനന്തതവാടിയിൽ തേയില തോട്ടത്തിന് തീപിടിച്ചു

February 24, 2025 - 3:30 pm

.മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപമുള്ള തേയില തോട്ടത്തില്‍ തീപിടിത്തമുണ്ടായി . ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഏകദേശം ഒരേക്കര്‍ സ്ഥലത്തുള്ള 300 തേയിലച്ചെടികള്‍ കത്തിനശിച്ചതായി മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് അറിയിച്ചു.. മാനന്തവാടിക്കടുത്ത പിലാക്കാവ് കമ്പമല വനപ്രദേശത്ത് പതിനേഴിന് തീപിടിത്തം ഉണ്ടായതിന് പിന്നാലെയാണ് തലപ്പുഴയിലെ തേയില തോട്ടത്തില്‍ തീപിടിത്തം ഉണ്ടായത്.

പിലാക്കാവ് കമ്പമല വനപ്രദേശത്തുള്ള തീപിടിത്തം മനുഷ്യനിര്‍മിതമാണെന്ന് കണ്ടെത്തിയിരുന്നു.

ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് നടത്തിയ അന്വേഷണത്തില്‍ പിലാക്കാവ് കമ്പമല വനപ്രദേശത്തുള്ള തീപിടിത്തം മനുഷ്യനിര്‍മിതമാണെന്ന് കണ്ടെത്തുകയും പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുള്ളിലാണ് തലപ്പുഴയിലെ തേയില എസ്റ്റേറ്റിലും സമാനമായ തീപിടിത്തമുണ്ടായത്..

വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണം

തോട്ടത്തില്‍ ഉണങ്ങി നിന്ന അടിക്കാടുകള്‍ക്കിടയിലേക്ക് വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപ്പൊരി വീണതാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി, ഒരു മണിക്കൂറിലധികം സമയമെടുത്താണ് തീ അണച്ചത്. വെള്ളമെത്തിക്കാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ അടിക്കാടുകള്‍ നീക്കിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *