റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയ്യമ്പുഴയിൽ ഹില്‍സിറ്റി ടൗണ്‍ഷിപ്പ് പദ്ധതിയുമായി മൊണാർക്ക് സർവേ ആൻഡ് എൻജിനിയറിംഗ് കമ്പനി

കൊച്ചി: അങ്കമാലിയിലെ അയ്യമ്ബുഴയില്‍ 5000 കോടിയുടെ കൊച്ചിൻ ഹില്‍സിറ്റി പദ്ധതിയുമായി മഹാരാഷ്ട്ര കമ്ബനി. യൂണിവേഴ്സിറ്റിയും റെസിഡൻഷ്യല്‍ കോംപ്ളക്സും മാളും സ്കൂളും ആശുപത്രിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ 400 ഏക്കറില്‍ വിഭാവനം ചെയ്യുന്നതാണ് ഹില്‍സിറ്റി ടൗണ്‍ഷിപ്പ് പദ്ധതി. മൊണാർക്ക് സർവേ ആൻഡ് എൻജിനിയറിംഗ് കമ്പനി. നാനൂറോളം ഉടമകളുമായി ചേർന്ന് ലാൻഡ് പൂളിംഗ് രീതിയിലാണ് ഭൂമി ഒരുക്കുന്നത്. 40 ശതമാനം ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കും, ഭൂമിയുടെ മൂല്യം ഉയരുന്നതിനാല്‍ അവർക്ക് വലിയ ലാഭകരമാകും. ഇതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ പുരോഗമിക്കുകയാണ്. അയ്യമ്പുഴയിലെ നിർദിഷ്ട ഗിഫ്റ്റ് സിറ്റി വ്യവസായ പദ്ധതിയോട് ചേർന്നാണ് ഹില്‍ സിറ്റി .പദ്ധതി നടപ്പാക്കുന്നത്

ലാൻഡ് പൂളിംഗ് രീതിയാണ് ഉപയോഗിക്കുന്നത്

ഭൂമി ഒരുക്കുന്നതിന് ലാൻഡ് പൂളിംഗ് രീതി ഉപയോഗിക്കുന്നതാണ്. ഭൂപ്രധാനരായ നാനൂറോളം ഉടമകളെ പങ്കെടുപ്പിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നത്. അഞ്ചുസെന്റ് മുതല്‍ ഏക്കറുകള്‍ വരെ ഭൂമിയുള്ളവരാണ് ഇവിടെയുള്ളത്, ഇവരെല്ലാം പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തങ്കച്ചൻ തോട്ടത്തില്‍ പറഞ്ഞു.

30 വർഷത്തെ പരിചയസമ്പത്തുള്ള കമ്പനിയാണ്
:
30 വർഷത്തെ പരിചയസമ്പത്തുള്ള കമ്പനിയാണ് മൊണാർക്ക് സർവേ ആൻഡ് എൻജിനിയറിംഗ് കമ്പനിയെന്ന് മാനേജിംഗ് ഡയറക്ടർ സുനില്‍ കൊക്കറേ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 200 മുതല്‍ 1600 ഏക്കർ വരെയുള്ള 13 ടൗണ്‍ഷിപ്പ് പദ്ധതികള്‍ കമ്പനി ലാൻഡ് പൂളിംഗ് രീതിയില്‍ നേരത്തെ നടപ്പാക്കിയിട്ടുണ്ട്. ചണ്ഡീഗഡില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സന്ദർശിച്ച ശേഷമാണ് ഇവരെ അയ്യമ്പുഴയിലെ പദ്ധതിക്കായി ക്ഷണിച്ചതെന്ന് പ്രമുഖ വ്യവസായി എൻ.പി. ആന്റണി, തങ്കച്ചൻ തോട്ടത്തില്‍ എന്നിവർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *