റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് യാത്രക്കാർക്ക് ഏറെ പ്രിയങ്കരമാകുന്നു

February 19, 2025 - 6:41 am

മൂന്നാർ : മൂന്നാറിൽ കെഎസ്‌ആർടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് ഏറെ പ്രിയങ്കരമാകുന്നു. മൂന്നാർ വിനോദസഞ്ചാരികളുടെ പറുദീസയാണെന്നത് സഞ്ചാരികളെ ആകർഷിക്കുന്നു. സർവീസ് ആരംഭിച്ച പത്ത് ദിവസത്തിനുള്ളിൽ 869 യാത്രക്കാരാണ് ബസിൽ യാത്ര ചെയ്തത്. ഇതുവരെ 2,99,200 രൂപയുടെ വരുമാനമാണ് ലഭിച്ചത്.

എല്ലാ ദിവസവും മൂന്ന് ട്രിപ്പുകളാണ് നടത്തുന്നത്:

.മൂന്നാർ കെഎസ്‌ആർടിസി ഡിപ്പോയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും മൂന്ന് ട്രിപ്പുകളാണ് നടത്തുന്നത്: പ്രഥമ ട്രിപ്പ് രാവിലെ 9 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് തിരിച്ചെത്തും.രണ്ടാം ട്രിപ്പ്: ഉച്ചക്ക് 12.30 ന് ആരംഭിച്ച് 3.30 ന് തിരിച്ചെത്തും.
അവസാന ട്രിപ്പ് വൈകിട്ട് 4 മണിക്ക് ആരംഭിച്ച് രാത്രി 7 മണിക്ക് അവസാനിക്കും.ഓരോ ട്രിപ്പിന്റെയും ദൈർഘ്യം മൂന്നുമണിക്കൂറാണ്. യാത്രയിലുടനീളം ലോക്ക്ഹാർട്ട് വ്യൂ പോയിന്റ്, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കല്‍ ഡാം എന്നിവ സന്ദർശിക്കും.

യാത്ര എങ്ങനെ നടക്കുന്നു

യാത്രക്കാർക്ക് പുറംകാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിരിക്കുന്നത്.
ലോവർ സീറ്റിൽ 12 യാത്രക്കാരെയും അപ്പർ സീറ്റിൽ 38 യാത്രക്കാരെയും ഉൾപ്പെടുത്തി പരമാവധി 50 പേർക്ക് ഓരോ ട്രിപ്പിലും യാത്ര ചെയ്യാം.
ടിക്കറ്റ് നിരക്ക്: ലോവർ സീറ്റിന് 200 രൂപ, അപ്പർ സീറ്റിന് 400 രൂപ.

ഔദ്യോഗിക മൊബൈല്‍ ആപ്പിലും നേരിട്ടെത്തിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്

കെ എസ് ആർ ടി സിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പിലും onlineksrtcswift.com ലും ഓണ്‍ലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.ട്രിപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് നേരിട്ടെത്തിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.നിലവിൽ വിദേശ വിനോദസഞ്ചാരികളാണ് സർവീസ് കൂടുതലും പ്രയോജനപ്പെടുത്തുന്നത്. വേനലവധിയാകുന്നതോടെ തദ്ദേശീയരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് കെ എസ് ആർ ടി സി അധികൃതർ പ്രതീക്ഷിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *