റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉമ തോമസ് എംഎല്‍എ ഫെബ്രുവരി 13 ന് ആശുപത്രി വിടും

February 12, 2025 - 9:23 pm

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎല്‍എ നാളെ (ഫെബ്രുവരി 13)ആശുപത്രി വിടും.നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസ്ചാര്‍ജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎല്‍എ പോവുക.2024 ഡിസംബര്‍ 29നാണ് എംഎല്‍എ വീണ് പരുക്കേല്‍ക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടുമായിരുന്നു പ്രധാന പ്രശ്‌നം

ചികിത്സയില്‍ തുടരുമ്പോഴും ഓണ്‍ലൈനായി പൊതുപരിപാടിയില്‍ എംഎല്‍എ പങ്കെടുത്തിരുന്നു.

സ്വന്തം വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും. അതേസമയം ചികിത്സയില്‍ തുടരുമ്പോഴും ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയില്‍ ഉമ തോമസ് എംഎല്‍എ പങ്കെടുത്തിരുന്നു. കാക്കനാട് എം എ അബൂബക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായാണ് എംഎല്‍എ പങ്കെടുത്തത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിക്കാനെത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *