വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു

കോഴിക്കോട്: വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച സംഭവത്തില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍. ഫെബ്രുവരി 9 ഞായറാഴ്ച രാവിലെയാണ് നാദാപുരം വളയത്തെ വീട്ടുകിണറ്റില്‍ കാട്ടുപന്നി വീണത്. അർധരാത്രിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.രണ്ട് വീടുകളില്‍ നിന്ന് ഇറച്ചിയും പിടികൂടിയതായാണ് വിവരം.കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളില്‍ റെയിഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്

ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോള്‍ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് നല്‍കിയത്.

നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റില്‍ വിവരം അറിയിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോള്‍ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് നല്‍കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 60 കിലോയിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി 20ലധികം പേർക്ക് വീതിച്ചതായി കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →