കിണര്‍ കുഴിക്കുന്നതിനിടെ മണ്ണടര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍(60), അച്യുതന്‍(60) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ദുരന്തം ഉണ്ടായത്. വീടിനോടുചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്കു വീഴുകയായിരുന്നു. നാലുപേരായിരുന്നു …