ഡല്‍ഹി: അസാമിലെ അനധികൃത കുടിയേറ്റ വിഷയത്തില്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന 63 പേർ വിദേശികളാണെന്ന് അസാം സർക്കാർ കണ്ടെത്തിയിരുന്നെങ്കിലും നാടുകടത്തല്‍ നടപടിയുണ്ടാകാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീം കോടതി . മേല്‍വിലാസമറിയില്ല എന്നു ചൂണ്ടിക്കാട്ടി നാടുകടത്തല്‍ വൈകിപ്പിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക,ഉജ്ജല്‍ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണം
ബംഗ്ലാദേശി കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും അസാം സർക്കാരിനോട് നിർദ്ദേശിച്ചു. ഇതുവരെ നാടുകടത്തിയവരുടെ വിവരങ്ങള്‍ കേന്ദ്രസർക്കാരും കൈമാറണം. കേസ് ഫെബ്രുവരി 25ന് വീണ്ടും പരിഗണിക്കും