റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിലെ കോണ്‍ഗ്രസ് എംപി ബലാത്സംഗക്കേസില്‍ അറസ്റ്റിലായി

January 31, 2025 - 5:01 am

ലക്നോ: ബലാത്സംഗക്കേസില്‍ ഉത്തർപ്രദേശിലെ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍. സീതാപുരില്‍നിന്നുള്ള എംപി രാകേഷ് റാത്തോഡാണ് അറസ്റ്റിലായത്. വീട്ടില്‍ വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോഡിനെ സീതാപുർ കോത്‌വാലി പോലീസ് അറസ്റ്റ് ചെയ്തത്.എംപിക്കെതിരേ ജില്ലാ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ അലാഹാബാദ് ഹൈക്കോടതിയില്‍ രാകേഷ് മുൻകൂർ ജാമ്യം തേടിയെങ്കിലും കോടതി ഹർജി തള്ളി. ഇതോടെയാണ് എംപിയെ പോലീസ് അറസ്റ്റ് ചെയ്തത്

നാലു വർഷമായി തന്നെ പീഡനത്തിന് ഇരയാക്കിയെന്ന സ്ത്രീയുടെ പരാതിയിലാണ് നടപടി

വിവാഹ വാഗ്ദാനം നല്‍കി നാലു വർഷമായി തന്നെ പീഡനത്തിന് ഇരയാക്കിയെന്ന സ്ത്രീയുടെ പരാതിയിലാണ് നടപടി. എംപിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ രേഖകളും പരാതിക്കാരി പോലീസില്‍ ഹാജരാക്കിയിട്ടുണ്ട്. തനിക്കു നേരെ വധഭീഷണിയുണ്ടെന്ന യുവതിയുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *