രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയുടെ അസാന്നിധ്യത്തിലും വിചാരണയ്ക്കുള്ള വ്യവസ്ഥകള്‍ ഉണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യം വിട്ട പ്രതികളുടെ അസാന്നിധ്യത്തിലും വിചാരണ ആരംഭിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഇത്തരം കേസുകളില്‍ പ്രതിയുടെ അസാന്നിധ്യത്തിലും വിചാരണയ്ക്കുള്ള വ്യവസ്ഥകള്‍ രാജ്യത്തിന്‍റെ നിയമസംവിധാനത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സർക്കാരിന്‍റെ പ്രതിനിധിസംഘത്തോടൊപ്പം ചർച്ച നടത്തുന്നതിനിടയിലാണ് ഷായുടെ പ്രസ്താവന.

കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ ക്രിമിനല്‍ നിയമത്തില്‍ മൂന്നു വർഷത്തിനുള്ളില്‍ തീർപ്പ് കല്പിക്കും.

ദരിദ്രർക്ക് ശരിയായ നിയമ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരത, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍പ്രകാരം കേസുകള്‍ രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ആ വകുപ്പുകള്‍ ചുമത്താൻ കേസ് യോഗ്യമാണോയെന്ന് വിലയിരുത്തണം. കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ ക്രിമിനല്‍ നിയമത്തില്‍ മൂന്നു വർഷത്തിനുള്ളില്‍ തീർപ്പ് കല്പിക്കും.

കൃത്യസമയത്ത് നീതി ലഭ്യമാക്കുക എന്നതായിരിക്കണം പോലീസിന്‍റെ പ്രഥമ പരിഗണന

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതുമുതല്‍ സുപ്രീംകോടതിയില്‍നിന്ന് വിധി വരുന്നതുവരെ ഈ കാലയളവിനുള്ളില്‍ അവസാനിക്കും. കൃത്യസമയത്ത് നീതി ലഭ്യമാക്കുക എന്നതായിരിക്കണം പോലീസിന്‍റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →