റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താമരശേരിയിൽ മകന്‍ അമ്മയെ വെട്ടിക്കൊന്നു

January 18, 2025 - 8:31 pm

കോഴിക്കോട്: താമരശേരിയില്‍ മാതാവിനെ മകന്‍ വെട്ടിക്കൊന്നു. അടിവാരം കായിക്കല്‍ മുപ്പതേക്ര സുബൈദ(50)യാണ് മരിച്ചത്.ഇവരുടെ മകന്‍ ആഷിക്കിനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു സുബൈദ. ഷക്കീലയുടെ വീട്ടില്‍ എത്തിയാണ് ആഷിക്ക് ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയില്‍ അയല്‍ക്കാരാണ് സുബൈദയെ താമരശേരി ആശുപത്രിയില്‍ എത്തിച്ചത്.

അടുത്തുള്ള വീട്ടില്‍നിന്നും കൊടുവാള്‍ വാങ്ങിയാണ് ഇയാള്‍ ആക്രമണം നടത്തിയത്.

തേങ്ങ പൊളിക്കാനാണ് എന്ന് പറഞ്ഞ്‌ അടുത്തുള്ള വീട്ടില്‍നിന്നും കൊടുവാള്‍ വാങ്ങിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം വീടിനുള്ളില്‍ ഒളിവില്‍പ്പോയ ആഷിക്കിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *