ഗാസയില്‍ വെടിനിര്‍ത്തലിന് നെതന്യാഹുവിന്റെ സ്ഥിരീകരണം

ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ ഹമാസുമായി സമാധാന കരാറിലെത്തിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെത്യനാഹുവും സ്ഥിരീകരിച്ചു. കരാറില്‍ അന്തിമ തീരുമാനം എടുക്കുന്നതില്‍ കഴിഞ്ഞ ദിവസം അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ സ്ഥിരീകരണം.ഇസ്രായേലും ഹമാസും കരാറിലെത്തിയതോടെ ഗസ്സയിലെ യുദ്ധം അവസാനിക്കുന്നതിനും ബന്ദിമോചനത്തിനും അത് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാ കാബിനറ്റ് വിളിച്ചുചേര്‍ത്ത് കരാറിന് അംഗീകാരം നല്‍കുമെന്നും നെതന്യാഹു അറിയിച്ചു.

ജനുവരി 19 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും

മാസങ്ങള്‍ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവില്‍ ഗസ്സയിലെ വെടിനിര്‍ത്തലും ബന്ദിമോചനവും ഉറപ്പു നല്‍കുന്ന സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റപ്മാന്‍ ആല്‍ഥാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അവസാനത്തെ രണ്ടാഴ്ചയില്‍ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയില്‍ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചത്. ജനുവരി 19 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പാലസ്തീനികള്‍ക്ക് വടക്കന്‍ ഗസ്സയിലേക്ക് മടങ്ങാനുള്ള അനുവാദവും കരാറിന്റെ ഭാഗമാണ്

42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. പകരമായി ഇസ്രായേല്‍ ജയിലിലുള്ള ആയിരത്തിലേറെ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. വെടിനിര്‍ത്തിലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ പാലസ്തീനികള്‍ക്ക് വടക്കന്‍ ഗസ്സയിലേക്ക് മടങ്ങാനുള്ള അനുവാദവും കരാറിന്റെ ഭാഗമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →