റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം ഡി എം എയുമായി റിസോര്‍ട്ട് നടത്തിപ്പുകാരൻ പോലീസ് പിടിയിലായി

March 25, 2026 - 4:58 pm

കല്‍പ്പറ്റ|എം ഡി എം എയുമായി അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന റിസോര്‍ട്ട് നടത്തിപ്പുകാരനെ കഞ്ചാവും എം ഡി എം എയുമായി വീണ്ടും പിടികൂടി പോലീസ്. അമ്പിലേരി റീമാ കോട്ടേജ് കെ. ഷൈജലിനെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഷൈജല്‍ നടത്തി വരുന്ന പുഴമുടി ഫ്രീബേഡ് റിസോര്‍ട്ടില്‍ നിന്നാണ് ഇപ്പോള്‍ പിടിയിലായത് .കഴിഞ്ഞ ജൂണിലാണ് വില്‍പ്പനക്കായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 76.44 ഗ്രാം എം ഡി എം എയുമായാണ് ഇയാളും കൂട്ടാളിയും ആദ്യം പിടിയിലായിരുന്നത്.

വസ്ത്രത്തില്‍ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.

ഷൈജലിന്റെ വസ്ത്രത്തില്‍ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. 0.62 ഗ്രാം എം ഡി എം എയും പുറമെ 6.63 ഗ്രാം കഞ്ചാവും അര ലക്ഷത്തോളം രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എസ് ഐമാരായ വിമല്‍ ചന്ദ്രന്‍, സജി ഷിനോബ്, എ എസ് ഐ ജിജി മോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ രാജ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *