സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ജി.രവീന്ദ്രൻ ഫ്ളാറ്റിൽ‌ മരിച്ച നിലയിൽ

ഗുരുവായൂർ : ഫ്ലാറ്റില്‍ തനിച്ച്‌ താമസിച്ചിരുന്ന വയോധികൻ മരിച്ച നിലയില്‍. സംഗീത സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ജി.രവീന്ദ്രനാണ് (93) മരിച്ചത്.റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ കാപ്പിറ്റല്‍ സഫറോണ്‍ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്.

തൃശൂർ ലാലൂരിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കും.

രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനാല്‍ അടുത്തുള്ള താമസക്കാർ ടെമ്പിള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.തുടർന്നാണ് മരിച്ചനിലയില്‍ കണ്ടത്. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷംജനുവരി 17 വെള്ളിയാഴ്ച തൃശൂർ ലാലൂരിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →