പൂവാർ: കോവളം – കാരോട് ബൈപ്പാസ് റോഡില്‍ തിരുപുറം മണ്ണക്കല്‍ അംബേദ്കർ ബസ് സ്റ്റോപ്പിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ബംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 36 യാത്രക്കാരുമായി വന്ന വോള്‍വോ ബസിനാണ് തീ പിടിച്ചത്.ബസിന്റെ മുൻവശത്ത് അപ്രതീക്ഷിതമായി തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിറുത്തിയതിനാല്‍ വൻദുരന്തം ഒഴിവായി.
വിശദമായ അന്വേഷണം ആരംഭിച്ചതായി പൂവാർ പൊലീസ്
നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കാരണം ബസിനുള്ളിലുണ്ടായിരുന്ന മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.ആർക്കും പരിക്കുകളില്ല.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൂവാർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.വളരെനേരം പണിപ്പെട്ടാണ് തീയണക്കാൻ കഴിഞ്ഞതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും മറ്റൊരു ബസില്‍ കയറ്റി തുടർ യാത്രയ്ക്ക് സാഹചര്യമൊരുക്കി.വിശദമായ അന്വേഷണം ആരംഭിച്ചതായി പൂവാർ പൊലീസ് അറിയിച്ചു