കന്യാകുമാരിയില്‍ മാലിന്യം തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം

.തിരുവനന്തപുരം: കേരളത്തിലെ മാലിന്യം കന്യാകുമാരിയില്‍ തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം. കേരളത്തിന്റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ലെന്ന് ജില്ലാ കളക്ടർ ആർ.അളഗുമീന വ്യക്തമാക്കി.

ജില്ലാ കളക്ടറും എസ്.പിയുംയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

മാലിന്യം എത്തിക്കുന്ന തമിഴ്നാട് വാഹനങ്ങളുടെ പെർമിറ്റ്‌ റദ്ദാക്കും. ചെക്ക് പോസ്റ്റുകളില്‍ ഇതു സംബന്ധിച്ച നോട്ടീസ് പതിക്കും. ഇറച്ചി വേസ്റ്റ് കേരളത്തില്‍ നിന്നെത്തിക്കുന്ന പന്നിഫാമുകളില്‍ ബി.ഡി.ഒമാർ നേരിട്ട് പരിശോധന നടത്തും. കുഴിത്തുറ ജംഗ്ഷനില്‍ പുതിയ സി.സി ടിവി ക്യാമറകള്‍ സ്ഥാപിക്കും. ജില്ലാ കളക്ടറും എസ്.പിയുംയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഒൻപത് തൊഴിലാളികൾ അറസ്റ്റിൽ.

കഴിഞ്ഞ ദിവസം പനച്ചമൂടില്‍ തമിഴ്നാട് പൊലീസ് പിടികൂടിയ ലോറികളില്‍ ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ വൻകിട ഹോട്ടലുകളിലെ ഭക്ഷ്യമാലിന്യങ്ങളായിരുന്നു. ഒൻപത് തൊഴിലാളികളും അറസ്റ്റിലായി. ഹോട്ടലുകളിലെ മാലിന്യം നീക്കാൻ കരാറെടുത്ത തിരുവനന്തപുരത്തെ ഏജന്റിനെ ഉടൻ പിടികൂടുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →