റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൈനികവാഹനം അപകടത്തിൽപെട്ട് നാലു സൈനികർക്കു വീരമൃത്യു

January 5, 2025 - 5:02 am

ബന്ദിപോറ: ജമ്മു കാഷ്മീരിലെ ബന്ദിപോറയില്‍ സൈനികവാഹനം കൊക്കയിലേക്കു വീണ് നാലു സൈനികർക്കു വീരമൃത്യു. ശ്രീനഗർ-ബന്ദിപോറ ദേശീയപാതയില്‍ 2025 ജനുവരി 4 ന് വൈകുന്നേരം മൂന്നുമണിയോടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ മൂന്നു സൈനികരെ വിദഗ്ധചികിത്സയ്ക്കായി ശ്രീനഗറിലേക്കു കൊണ്ടുപോയി.ബന്ദിപോറ എസ്കെ പായിനുസമീപം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം. ബന്ദിപ്പോറയില്‍നിന്ന് മനസ്ബാലിലേക്കു പോവുകയായിരുന്നു വാഹനം. കനത്ത മഞ്ഞ് ഉള്‍പ്പെടെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വാഹനം റോഡില്‍നിന്ന് തെന്നിമാറുകയായിരുന്നു.

രണ്ടാഴ്ചയ്ക്കിടെ സൈന്യം നേരിടുന്ന രണ്ടാമത്തെ വലിയ അപകടം

രണ്ടാഴ്ചയ്ക്കിടെ ജമ്മുകാഷ്മീരില്‍ സൈന്യം നേരിടുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ നിയന്ത്രണരേഖയ്ക്കു സമീപം പൂഞ്ചില്‍ ഉണ്ടായ അപകടത്തില്‍ അഞ്ച് സൈനികർക്കാണു ജീവൻ നഷ്ടമായത്. അഞ്ചു സൈനികർക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *