റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

180 കിലോമീറ്റർ വേഗത കൈവരിച്ച് ഇന്ത്യൻ റെയിൽവേ

January 4, 2025 - 5:11 am

.ദില്ലി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരീക്ഷണങ്ങളില്‍ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറില്‍ 180 കിലോമീറ്റർ വേഗത കൈവരിച്ചതായി റെയില്‍വേ മന്ത്രാലയം ..രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ പുറത്തിറക്കുന്നത്.2025 ജനുവരി 3 വെള്ളിയാഴ്ചായാണ് ഇതുസംബന്ധിച്ച വിവരങ്ങൾ റയിൽവേ അറിയിച്ചത്. ജനുവരി അവസാനം വരെ പരീക്ഷണങ്ങള്‍ തുടരുമെന്ന് റെയില്‍വേ മന്ത്രാലയത്തിൻ്റെ പ്രസ്താവനയില്‍ പറയുന്നു. കോട്ട ഡിവിഷനിലെ വിജയകരമായ പരീക്ഷണത്തിൻ്റെ വീഡിയോയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചത്.

ലഖ്‌നൗവിലെ RDSO യുടെ മേല്‍നോട്ടത്തിലാണ് പരീക്ഷണം.

ജനുവരി 2 വ്യാഴാഴ്ച, രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ കോട്ടയ്ക്കും ലബനുമിടയില്‍ 30 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടത്തിനിടയില്‍, ട്രെയിൻ മണിക്കൂറില്‍ 180 കിലോമീറ്റർ വേഗതയില്‍ എത്തി. റോഹല്‍ ഖുർദ് മുതല്‍ കോട്ട വരെയുള്ള 40 കിലോമീറ്റർ ദൈർഘ്യമുള്ള ട്രയല്‍ റണ്ണില്‍, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറില്‍ 180 കിലോമീറ്റർ എന്ന വേഗതയിലെത്തി. അതേ ദിവസം, കോട്ട-നാഗ്ദ, റോഹല്‍ ഖുർദ്-ചൗ മഹ്‌ല വിഭാഗങ്ങളില്‍ മണിക്കൂറില്‍ 170 കിലോമീറ്ററും മണിക്കൂറില്‍ 160 കിലോമീറ്ററുമായി ഉയർന്നു. ലഖ്‌നൗവിലെ RDSO യുടെ മേല്‍നോട്ടത്തിലാണ് പരീക്ഷണം.

ലോകോത്തര യാത്രാനുഭവം .ഇന്ത്യയിലും

പരീക്ഷണങ്ങള്‍ പൂർത്തിയായാല്‍, പരമാവധി വേഗതയില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണർ ട്രെയിൻ വിലയിരുത്തും. അവസാന ഘട്ടം കഴിഞ്ഞാല്‍ മാത്രമേ വന്ദേ ഭാരത് ട്രെയിനുകള്‍ ഔദ്യോഗികമായി സർവീസിനായി ഇന്ത്യൻ റെയില്‍വേയ്ക്ക് കൈമാറുകയുള്ളൂ. കാശ്മീർ മുതല്‍ കന്യാകുമാരി, ദില്ലി മുതല്‍ മുംബൈ, ഹൗറ മുതല്‍ ചെന്നൈ വരെയുള്ള ദൂര യാത്രകളില്‍ ലോകോത്തര യാത്രാനുഭവം റെയില്‍ യാത്രക്കാർക്ക് പ്രതീക്ഷിക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *