റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്ടില്‍ ഹോം ഗാര്‍ഡിനെ ആക്രമിച്ചയാൾ പോലീസ് പിടിയിലായി

January 1, 2025 - 9:52 pm

കല്‍പ്പറ്റ: വയനാട്ടില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ച്‌ പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍.കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെളുത്ത പറമ്പത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍(58)നെയാണ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട് ടൗണില്‍ ഗവ. എല്‍.പി. സ്‌കൂള്‍ ജംങ്ഷനില്‍ ട്രാഫിക് കണ്‍ട്രോള്‍ ഡ്യൂട്ടി ചെയ്തു വരികയായിരുന്ന ഹോം ഗാര്‍ഡിനെയാണ് ഇയാള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. 2024 നവംബര്‍ 25ന് രാവിലെയാണ് സംഭവം.

ഹൈക്കോടതി നിര്‍ദേശ പ്രകാരം കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സംഭവ ശേഷം ഒളിവില്‍ പോയ പ്രതി കല്‍പ്പറ്റ ജില്ല സെക്ഷന്‍സ് കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

ഹോം ഗാര്‍ഡ് ആശുപത്രിയില്‍ ചികിത്സ തേടി

നോ പാര്‍ക്കിംഗ് ബോര്‍ഡിന് താഴെ പാര്‍ക്ക് ചെയ്ത കെ.എല്‍. 12 എന്‍ 0787 നമ്പർ സ്‌കൂട്ടറിന്റെ ഫോട്ടോ എടുത്തതിന്റെ വിരോധത്തിലായിരുന്നു ആക്രമമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഹോം ഗാര്‍ഡിനെ തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് മുഖത്തടിക്കുകയും വണ്ടിക്ക് ഫൈന്‍ അടിച്ചാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഹോംഗാര്‍ഡിന്റെ മുകള്‍ വരിയിലെ പല്ല് ഇളകി പരിക്ക് പറ്റിയ ഹോം ഗാര്‍ഡ് ആശുപത്രിയില്‍ ചികിത്സ തേടിയതായി പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *