റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് മുന്നില്‍ ‘സാരെ ജഹാൻ സേ അച്ഛാ’ എന്ന ​ഗാനം ആലപിച്ച് കുവൈറ്റ് ​ഗായകൻ

December 23, 2024 - 7:34 pm

കുവൈറ്റ് : കുവൈറ്റില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് മുന്നില്‍ കുവൈറ്റ് ഗായകൻ ‘സാരെ ജഹാൻ സേ അച്ഛാ’, ആലപിക്കാനെത്തിയ ദൃശ്യങ്ങൾ വൈറലാകുന്നു. . കുവൈറ്റ് ഗായകൻ മുബാറക് അല്‍ റഷീദാണ് ‘സാരെ ജഹാൻ സേ അച്ഛാ’, ‘വൈഷ്ണവ് ജാൻ’ എന്നിവ ആലപിക്കാൻ എത്തിയത് .സാരേ ജഹാം സേ അച്ഛാ’ എന്നത് നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ പ്രചാരം സിദ്ധിച്ച ദേശഭക്തി ഗാനങ്ങളില്‍ ഒന്നാണ്..പട്ടാള ബാൻഡുകള്‍ പോലും ഈ ഗാനം പല വിശേഷാവസരങ്ങളിലും സ്ഥിരമായി വായിക്കാറുള്ളതുമാണ്.

43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റില്‍ എത്തുന്നത്.

കുവൈറ്റ് അമീറിന്റെ ക്ഷണപ്രകാരമായിരുന്നു രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലെത്തിയത്. 43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റില്‍ രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *