വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

.തിരുവനന്തപുരം : വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിഉറപ്പു നല്‍കിയതായി ജോസ് കെ.മാണി. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കർഷകരുടെ ഭൂമിക്ക് സംരക്ഷണം വേണമെന്നും പുതിയ ഭേദഗതി ജനവിരുദ്ധവും കർഷക വിരുദ്ധവുമാണെന്നും ജോസ് കെ. മാണി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. .
താനുന്നയിച്ച ആശങ്കകള്‍ മുഖ്യമന്ത്രി ഗൌരവമായി പരിശോധിക്കും.

വാറൻ്റ് ഇല്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന വ്യവസ്ഥ അധികാര ദുരുപയോഗത്തിന് വഴിവെക്കും

ഭേദഗതിയില്‍ നിർദ്ദേശിച്ചിട്ടുള്ള ചില കാര്യങ്ങളിലെ ആശങ്കകള്‍ പങ്കുവെക്കുന്നതിനായാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും താനുന്നയിച്ച ആശങ്കകള്‍ മുഖ്യമന്ത്രി ഗൌരവമായി പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. വനനിയമ ഭേദഗതിയില്‍ നിർദ്ദേശിക്കുന്ന വാറൻ്റ് ഇല്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന വ്യവസ്ഥ ഗുരുതരമാണെന്നും ഇത് അധികാര ദുരുപയോഗത്തിന് വഴിവെക്കുമെന്നും കൂടാതെ, റിസർവ് ഫോറസ്റ്റ് അല്ലാത്ത മേഖലയിലും കൂടി നിയമം വ്യാപിപ്പിക്കുന്നത് പ്രശ്നം ഉണ്ടാക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →