തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക്കിനെ വിജ്ഞാന കേരളം മിഷന്‍റെ ഉപദേശകനായി നിയമിച്ചത് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹർജി.വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി ഐസക്കിനെ കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. പൊതു പ്രവർത്തകനായ പായ്ചിറ നവാസാണ് അഡ്വക്കേറ്റ് അഖില്‍ സുശീന്ദ്രൻ മുഖേനെ ഹർജി നല്‍കിയത്. ഹർജിയില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേള്‍ക്കും
സർക്കാർ ഉത്തരവിറക്കാൻ വകുപ്പുകള്‍ക്കു മാത്രമേ അധികാരമുള്ളൂവെന്നും ഹർജിയില്‍ .
നിയമനം ചട്ടവിരുദ്ധമാണെന്നാണു പ്രധാന വാദം. ആസൂത്രണ സാമ്പത്തികകാര്യ (ഡവലപ്മെന്‍റ് ആൻഡ് ഇന്നവേഷൻ) എന്നൊരു വകുപ്പില്ല. ഇത് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ്. സർക്കാർ ഉത്തരവിറക്കാൻ വകുപ്പുകള്‍ക്കു മാത്രമേ അധികാരമുള്ളൂവെന്നും ഹർജിയില്‍ പറയുന്നു
പ്രതിമാസം 1.5 ലക്ഷം രൂപയോളം സർക്കാരിന് ചെലവാകുമെന്ന് ഹർജിക്കാരൻ
പ്രതിഫലം ഇല്ലാതെയാണ് ഐസക്കിനെ നിയമിച്ചതെങ്കിലും പ്രതിമാസം 1.5 ലക്ഷം രൂപയോളം മറ്റു രീതികളില്‍ സർക്കാരിന് ചെലവാകുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 70,000 രൂപയുടെ ഇന്ധനം, ഡ്രൈവർക്ക് കരാർ വ്യവസ്ഥയില്‍ നിയമനം. സർക്കാർ നിശ്ചയിച്ച നിരക്കില്‍ ഇവർക്ക് ശമ്പളവും ദിനബത്തയും ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.



