റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് ഡിസംബർ 20 വെളളിയാഴ്ച

December 18, 2024 - 6:31 am

ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളില്‍ തീർപ്പ് കല്‍പ്പിക്കുന്നതിനുള്ള പരാതി പരിഹാര അദാലത്ത് 2024 ഡിസംബർ 20 വെള്ളിയാഴ്ച നടത്തും.രാവിലെ പത്തര മുതല്‍ കുമിളി പഞ്ചായത്ത് പ്രിയദർശിനി ഹാളിലാണ് അദാലത്ത്.
കമ്മീഷൻ ചെയർപേഴ്സണ്‍ ശേഖരൻ മിനിയോടൻ, അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവർ പങ്കെടുക്കും

പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍കേട്ട് പരാതികള്‍ തീർപ്പാക്കും

.പട്ടികജാതി പട്ടികഗോത്രവർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍കേട്ട് പരാതികള്‍ തീർപ്പാക്കും.പുതിയ പരാതികളും സ്വീകരിക്കും. ഈ അദാലത്തില്‍ പൊലീസ് , റവന്യു , വനം , വിദ്യാഭ്യാസം, പഞ്ചായത്ത് ,ആരോഗ്യ വകുപ്പ്, പട്ടികജാതി/പട്ടികവർഗ്ഗ വികസനംതുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *