ഡല്‍ഹി: അലഹബാദ് ഹൈക്കോടതി ജഡ്‌ജ് ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ പ്രമേയം രാജ്യസഭ അദ്ധ്യക്ഷൻ ധൻകർ തള്ളിയതോടെ രാജ്യസഭ ബഹളമയമായി.പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടല്‍ തുടരവേ രാജ്യസഭ ഇന്നലെയും (12.12.2024)സ്‌തംഭിച്ചു. കോണ്‍ഗ്രസ് അംഗം രേണുകാ ചൗധരി നല്‍കിയ നോട്ടീസ് ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം തള്ളിയത്. അദ്ധ്യക്ഷൻ ഭരണപക്ഷത്തിന് വേണ്ടി ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം തുടങ്ങി.
ബഹളം മൂർച്ഛിച്ചപ്പോള്‍ രണ്ടു മണിവരെ നിറുത്തിവച്ചു.
തുടർന്ന് സഭാ നേതാവ് ജെ.പി. നദ്ദ അദ്ധ്യക്ഷനെ പിന്തുണച്ചും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും സംസാരിച്ചു. കോണ്‍ഗ്രസിനെതിരെ സോറോസ് ബന്ധം ആവർത്തിച്ചതോടെ പ്രതിപക്ഷം പ്രകോപിതരായി. ബഹളം മൂർച്ഛിച്ചപ്പോള്‍ രണ്ടു മണിവരെ നിറുത്തിവച്ചു.വീണ്ടും ചേർന്നപ്പോഴും ബഹളം ആവർത്തിച്ചതോടെ സഭ പിരിഞ്ഞു. പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പദവി ദുരുപയോഗം ചെയ്‌ത് പ്രതിപക്ഷത്തെ അപമാനിക്കുന്നു വെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ പ്രത്യേക അവകാശ പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും പരിഗണിച്ചില്ല.
ബഹളങ്ങള്‍ക്കിടയിലും ലോക്‌സഭ, ദുരന്ത നിവാരണ ഭേദഗതി ബില്‍ പാസാക്കി
ബഹളങ്ങള്‍ക്കിടയിലും പ്രവർത്തിച്ച ലോക്‌സഭ, ദുരന്ത നിവാരണ ഭേദഗതി ബില്‍ പാസാക്കി. ദുരന്ത നിവാരണ ബില്‍ ചർച്ചയില്‍ കേരളത്തില്‍ നിന്ന് ശശി തരൂരിന് പുറമെ എൻ.കെ. പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, കെ. രാധാകൃഷ്ണൻ ,ബെന്നി ബഹനാൻ തുടങ്ങിയവരും സംസാരിച്ചു
.
.