ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു

ഡല്‍ഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയതി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി സഖ്യ നീക്കം ഇല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 21പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവർ അടങ്ങിയ തിരഞ്ഞെടുപ്പ് സമിതി ഡിസംബർ 12 ന് പട്ടികയ്‌ക്ക് അംഗീകാരം നല്‍കിയിരുന്നു.

കോൺ​ഗ്രസ് പട്ടികയിൽ ഇടംപിടിച്ചവർ

ഡല്‍ഹി മുൻ മുഖ്യമന്ത്രി അന്തരിച്ച ഷീലാദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത്(ന്യൂഡല്‍ഹി) പി.സി.സി അദ്ധ്യക്ഷൻ ദേവേന്ദ്ര യാദവ്(ബദ്‌ലി), മുൻ മന്ത്രി ഹാറൂണ്‍ യൂസഫ്(ബല്ലിമാരൻ), ചൗധരി അനില്‍ കുമാർ(പട്‌പർഗഞ്ച്), രണ്ട് ദിവസം മുമ്ബ് ആംആദ്‌മി പാർട്ടി വിട്ടു വന്ന എം.എല്‍.എ അബ്ദുള്‍ റഹ്മാൻ(സീലംപൂർ) തുടങ്ങിയവർ പട്ടികയിലുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →