തിരുവനന്തപുരം: എംപിമാരുടെയും എംഎല്‍എമാരുടെയും കത്തുകള്‍ക്കും നിവേദനങ്ങള്‍ക്കും സമയബന്ധിതമായി മറുപടി നല്‍കണമെന്നു കർശന നിർദേശം നല്‍കി ചീഫ് സെക്രട്ടറിയുടെ സർക്കുലർ.ഇതു സംബന്ധിച്ച് മുന്പു പുറപ്പെടുവിച്ച സർക്കുലറുകള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണു പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. നിർദേശങ്ങള്‍ പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്
. സ്പീക്കറും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
പാർലമെന്‍റംഗങ്ങളില്‍ നിന്നും നിയമസഭാംഗങ്ങളില്‍ നിന്നും ലഭിക്കുന്ന കത്തുകള്‍ക്ക് കൃത്യമായി മറുപടി നല്‍കണമെന്നു പല തവണ നിർദേശിച്ചിട്ടുണ്ടെങ്കിലും യഥാസമയം മറുപടി ലഭിക്കാത്ത പ്രശ്നം സർക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. നിയമസഭയ്ക്കു സമയബന്ധിതമായി മറുപടി നല്‍കാത്തതില്‍ സ്പീക്കറും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ.
പരാതികള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ എല്ലാ മാസവും 10-ാം തീയതിക്കു മുമ്പായി അറിയിക്കണം
ഓരോ വകുപ്പിലെയും തുടർനടപടി നിയമസഭാ കാര്യങ്ങളുമായി ബന്ധപ്പെട്ട നോഡല്‍ ഓഫീസർമാർ ശ്രദ്ധിക്കണം. പരാതികളില്‍ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി വകുപ്പു സെക്രട്ടറിമാർ മാസ അവലോകനത്തിന്‍റെ ഭാഗമായി വിലയിരുത്തണം. നിയമസഭാംഗങ്ങളുടെ കത്തുകള്‍, പരാതികള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ എല്ലാ മാസവും 10-ാം തീയതിക്കു മുമ്പായി നോഡല്‍ ഓഫീസർമാർ പാർലമെന്‍ററികാര്യ വകുപ്പിനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്