റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാക്ക് ഹാമര്‍ നെഞ്ചത്ത് തുളച്ചു കയറി 60കാരന്‍ മരിച്ചു.

December 5, 2024 - 9:31 pm

പത്തനംതിട്ട; കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമര്‍ നെഞ്ചത്ത് തുളച്ചു കയറി 60കാരന്‍ മരിച്ചു. കൊടുമണ്‍ കളീയ്ക്കല്‍ ജയിംസ് (60) ആണ് മരിച്ചത്. 2024 ഡിസംബർ 5 ന് രാവിലെ 11.30 ന് നെടുമണ്‍കാവിലാണ് അപകടമുണ്ടായത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

നെടുമണ്‍കാവിലുള്ള പഴയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെ ജയിംസ് താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ ജാക്ക് ഹാമര്‍ നെഞ്ചത്ത് തുളച്ചു കയറി. ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *