സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് നീട്ടി ജില്ലാ ഭരണകൂടം

ലക്നൗ: മോസ്കില്‍ സർവേ നടത്തുന്നതിനെതിരേയുള്ള പ്രതിഷേധത്തെത്തുടർന്ന് സംഘർഷഭരിതമായ ഉത്തർപ്രദേശിലെ സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് ജില്ലാ ഭരണകൂടം 2024 ഡിസംബർ പത്തുവരെ നീട്ടി. നേരത്തേ നവംബർ 30 ശനിയാഴ്ചവരെയായിരുന്നു വിലക്ക് പ്രഖ്യാപിച്ചിരുന്നത്. മേഖലയില്‍ പൂർണസമാധാനം ലക്ഷ്യമിട്ടാണ് വിലക്ക് നീക്കിയത്.

15അംഗസംഘം സംബാല്‍ സന്ദർശിക്കുമെന്ന് സമാജ് വാദി പാർട്ടി

ശനിയാഴ്ച ഗാസിയാബാദില്‍നിന്ന് സംബാലിലേക്ക് എത്തിയ ലോക്സഭാംഗം ഹരേന്ദ്ര മാലിക്കിനെ അധികൃതർ തടഞ്ഞു. എംപിയുള്‍പ്പെടെ 15അംഗസംഘം സംബാല്‍ സന്ദർശിക്കുമെന്ന് സമാജ് വാദി പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →