റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂമിയില്‍ നിന്ന് 980 പ്രകാശ വര്‍ഷം അകലെ പുതിയ ഗ്രഹം കണ്ടെത്തി ബഹിരാകാശ ഗവേഷകര്‍

December 1, 2024 - 6:55 am

ന്യൂയോര്‍ക്ക്: അന്തരീക്ഷമുള്ള പുതിയ ഗ്രഹം കണ്ടെത്തി. ടി.ഒ.ഐ~3261ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹം, ടി.ഒ.ഐ~3261 എന്ന നക്ഷത്രത്തെയാണ് വലംവെക്കുന്നത്.ഭൂമിയില്‍ നിന്ന് 980 പ്രകാശവര്‍ഷം അകലെയാണിതെന്നും ബഹിരാകാശ ഗവേഷകര്‍

അവിടെ 21 ദിവസമാണ് ഒരു വര്‍ഷം!

നക്ഷത്രത്തോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ 21 ദിവസം കൊണ്ട് ചുറ്റിവരും. അതായത്, അവിടെ 21 ദിവസമാണ് ഒരു വര്‍ഷം! നക്ഷത്രത്തിന് അടുത്തായി സ്ഥിതിചെയ്തിട്ടും ഈ ഗ്രഹത്തിന് കട്ടിയുള്ള അന്തരീക്ഷം ഉണ്ടെന്നതാണ് ശാസ്ത്രലോകത്തിന് കൗതുകമാകുന്നത്. സാധാരണഗതിയില്‍ നക്ഷത്രത്തോട് വളരെയടുത്ത് നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക് കട്ടിയുള്ള അന്തരീക്ഷം ഉണ്ടാവാറില്ല. നക്ഷത്രത്തില്‍ നിന്നുള്ള കടുത്ത ചൂടും റേഡിയേഷനും കാരണം കാലക്രമേണ അന്തരീക്ഷം നഷ്ടമാകാറാണ് ചെയ്യുക.

450 കോടി വര്‍ഷമാണ് ഭൂമിയുടെ പ്രായം

ടി.ഒ.ഐ~3261ബി നേരത്തെ വ്യാഴത്തെക്കാള്‍ വലിയൊരു ഗ്രഹമായിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. കാലക്രമേണ ഇതിന്‍റെ പിണ്ഡം നഷ്ടമായി ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയതാകാമെന്നും കരുതുന്നു. 650 കോടി വര്‍ഷമാണ് ടി.ഒ.ഐ~3261ബിയുടെ പ്രായം കണക്കാക്കുന്നത്. 450 കോടി വര്‍ഷമാണ് ഭൂമിയുടെ പ്രായം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *