റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂർ എംഎല്‍എ പി വി അൻവറിന് തലശേരി കോടതിയില്‍ ഹാജരാകാൻ നോട്ടീസ്

November 28, 2024 - 6:38 am

തലശേരി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നല്‍കിയ മാനനഷ്ട കേസില്‍ നിലമ്പൂർ എംഎല്‍എ പി വി അൻവറിന് തലശേരി കോടതിയില്‍ ഹാജരാകാൻ നോട്ടീസ് അയച്ചു. അപകീർത്തികരവും അടിസ്ഥാന രഹിതവുമായ ആരോപണം ഉന്നയിച്ചതായി കാട്ടി എംഎല്‍എക്കെതിരെ അഡ്വ. കെ വിശ്വൻ മുഖേന പി ശശി ഫയല്‍ ചെയ്‌ത കേസിലാണ്‌ നടപടി.2024 ഡിസംബർ 20ന് കോടതിയില്‍ ഹാജരാകാനാണ് തലശരി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്.

ഒക്‌ടോബർ 17ന്‌ പാലക്കാട്‌ നടത്തിയ വാർത്താ സമ്മേളനത്തിലും ആരോപണം ഉന്നയിച്ചതായി പരാതി.

ആരോപണം പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച്‌ നേരത്തെ വക്കീല്‍ നോട്ടീസ്‌ അയച്ചിരുന്നു. നോട്ടീസിന് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌. 2024 ഒക്‌ടോബർ 17ന്‌ പാലക്കാട്‌ നടത്തിയ വാർത്താ സമ്മേളനത്തിലും പി ശശിക്കെതിരെ ആരോപണം ഉന്നയിച്ചതായി പരാതിയുണ്ട്. ഇതിനെതിരെ കണ്ണൂർ കോടതിയിലും മാനനഷ്‌ട കേസ്‌ നല്‍കിയിട്ടുണ്ട്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *