റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്.ആര്‍.ടി.സി.യില്‍ വനിതാ ഡ്രൈവര്‍മാർ ; രാജി(35) ആദ്യമായി ഡ്രൈവിങ് സീറ്റിലെത്തിയ വനിത

കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രത്തില്‍ ജില്ലയില്‍ ആദ്യമായി ഡ്രൈവിങ് സീറ്റിലേക്ക് ഒരു വനിതയെത്തി. കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടില്‍ രാജി(35)യാണ് ഡ്രൈവിങ് സീറ്റിലെത്തിയ ആദ്യവനിത. 2024 നവംബർ 22വെള്ളിയാഴ്ച ഉച്ചയ്ക്ക് കാട്ടാക്കട ഡിപ്പോയിൽ നിന്നുളള ഒറ്റശേഖരമംഗലം-പ്ലാമ്ബഴഞ്ഞിയിലേക്കുള്ള സര്‍വീസിന് ഡബിള്‍ബെല്‍ കൊടുത്തതും വനിതയായ അശ്വതി ആയിരുന്നു. ഒരു പതര്‍ച്ചയുംകൂടാതെ ആ സര്‍വീസും പിന്നാലെ മറ്റ് റൂട്ടുകളിലുള്ള അഞ്ച് സര്‍വീസുകളും ഉൾപ്പെട പൂര്‍ത്തിയാക്കി 150 കിലോമീറ്റര്‍ വണ്ടി ഓടിച്ച്‌ രാത്രി 10-ഓടെ രാജി തിരിച്ചെത്തി.

പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി. ടെസ്റ്റില്‍ ഉള്‍പ്പെടെ വിജയം.

ഒരു ഡ്രൈവര്‍ എന്നനിലയില്‍ കാട്ടാക്കടയില്‍ രാജിയെ അറിയാത്തവരില്ല. ഒന്നര പതിറ്റാണ്ടോളമായി കാട്ടാക്കടയുടെ നിരത്തുകളില്‍ ഡ്രൈവിങ് പരിശീലക എന്നനിലയില്‍ ചിരപരിചിതയാണ് രാജി. കെ.എസ്.ആര്‍.ടി.സി.യില്‍ വനിതാ ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ച്‌ അപേക്ഷ ക്ഷണിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി. ടെസ്റ്റില്‍ ഉള്‍പ്പെടെ വിജയം.

കാട്ടാക്കടയില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു അച്ഛന്‍ റസാലം.

വര്‍ഷങ്ങളോളം കാട്ടാക്കടയില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു അച്ഛന്‍ റസാലം. കുട്ടിക്കാലത്ത് അച്ഛന്റെ കാറും, പിന്നീട് ലോറിയുമൊക്കെ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ വാഹനം കഴുകാനും അറ്റകുറ്റപ്പണിക്കുമൊക്കെ രാജിയും കൂടും. ഈ ചങ്ങാത്തമാണ് രാജിക്കു വാഹനങ്ങളോടുള്ളത്.
പിന്നീട് ബിരുദ പഠനകാലത്തും കമ്പം വിട്ടില്ല. വാഹനങ്ങള്‍ ഓടിക്കാന്‍ പഠിപ്പിച്ചതും അച്ഛനാണ്. പിന്തുണയുമായി അമ്മ ശാന്തയും ചേര്‍ന്നതോടെ ഡ്രൈവിങ് ഹരമായി. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ പിന്തുണയും കിട്ടി. ജീവിതമാര്‍ഗത്തിനായാണ് ഡ്രൈവിങ് പരിശീലക ആകുന്നത്. ഇപ്പോഴിതാ സ്ഥിരംതൊഴിലായി ലഭിച്ചതും ഡ്രൈവിങ് തന്നെ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *