പത്തനംതിട്ട : നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെ റിമാൻഡ് ചെയ്തു.അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.
അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു.
2024 നവംബർ 15ന് രാത്രിയായിരുന്നു സംഭവം. അമ്മു എ സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. .ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ ഉടൻ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് നില അതീവ ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.ചുട്ടിപ്പാറ എസ്‌എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു അമ്മു
അമ്മു സജീവന്റെ മരണത്തില്‍ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
അറസ്റ്റിലായ മൂന്ന് പെണ്‍കുട്ടികള്‍ക്കെതിരെ അമ്മു സജീവന്റെ മരണത്തില്‍ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നിരന്തരമായ മാനസിക പീഡനം ഇവരില്‍ നിന്ന് അമ്മു നേരിട്ടെന്നായിരുന്നു ആരോപണം. വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് മുൻപ് മൂവർക്കുമെതിരെ പിതാവ് പ്രിൻസിപ്പാളിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിൻസിപ്പാള്‍ മൂവർക്കുമെതിരെ മെമ്മോ നല്‍കിയതും അന്വേഷണത്തില്‍ നിർണായകമായി.
.



