റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യവത്കരണ തീരുമാനവുമായി റെയില്‍വേ ബോർഡ്

November 21, 2024 - 5:50 am

.ദില്ലി. രാജ്യത്ത് വരുന്ന മൂന്ന് വർഷത്തിനുള്ളില്‍ 151 സ്വകാര്യ ട്രെയിനുകള്‍കൂടി അവതരിപ്പിക്കാൻ റെയില്‍വേ ബോർഡ് പദ്ധതി തയാറാക്കി.2027ല്‍ ഈ ട്രെയിനുകള്‍ വിവിധ റൂട്ടുകളിലായി ട്രാക്കിലിറക്കാനാണ് അധികൃതരുടെ തീരുമാനം. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആർകെ ഗ്രൂപ്പ് തുടങ്ങിയവർക്കായിരിക്കും ട്രെയിൻ സർവീസുകളുടെ നടത്തിപ്പ് ചുമതല. ഇവർ ഇക്കാര്യത്തിലുള്ള താത്പര്യം റെയില്‍വേയെ അറിയിച്ചുകഴിഞ്ഞു.

രാജ്യത്ത് നാല് തേജസ് എക്സ്പ്രസുകള്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക,ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക, യാത്രക്കാർക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഏർപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് സ്വകാര്യവത്കരണം വഴി റെയില്‍വേ ലക്ഷ്യമിടുന്നത്. രാജ്യത്ത് നിലവില്‍ ‘തേജസ് എക്സ്പ്രസ്’ എന്ന സ്വകാര്യ ട്രെയിൻ സർവീസുകള്‍ നടത്തുന്നുണ്ട്. 2019 ഒക്ടോബർ നാലിന് ലക്നൗവിനും ഡല്‍ഹിക്കും മധ്യേയാണ് ഈ ട്രെയിൻ ആദ്യമായി ആരംഭിച്ചത്. റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐആർസിടിസിക്കാണ് ( ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ) ഇതിന്‍റെ നിയന്ത്രണചുമതല. രാജ്യത്ത് നാല് തേജസ് എക്സ്പ്രസുകള്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. പുതിയ 151 സ്വകാര്യ ട്രെയിനുകള്‍കൂടി വരുന്നതോടെ മത്സരാടിസ്ഥാനത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ യാത്രക്കാർക്ക് ലഭിക്കുമെന്നാണ് റെയില്‍വേ അധികൃതരുടെ പ്രതീക്ഷ

സ്വകാര്യ എയർലൈനുകളുടെ മാതൃകയിലുള്ള എല്ലാ സൗകര്യങ്ങളും .

ആഴ്ചയില്‍ മൂന്ന് തവണ വീതമാണ് നിലവിലെ സർവീസ്. സ്വകാര്യ എയർലൈനുകളുടെ മാതൃകയിലുള്ള എല്ലാ സൗകര്യങ്ങളും ഇവയിലുണ്ട്. റെയില്‍ ഹോസ്റ്റസിന്‍റെ സേവനവും ലഭ്യമാണ്.കാപ്പി, ചായ വെന്‍റിംഗ് മെഷീൻ അടക്കം ഓണ്‍ ബോർഡ് കാറ്ററിംഗ്, പ്രാദേശിക ഭാഷകളിലടക്കം സിനിമകള്‍ കാണുന്നതിനുള്ള എല്‍സിഡി, വൈ-ഫൈ സംവിധാനങ്ങള്‍ എല്ലാ കോച്ചുകളിലും ലഭ്യമാണ്.

12 കോച്ചുകളിലായി ആകെ 936 സീറ്റുകള്‍.

തേജസ് എക്സ്പ്രസുകളില്‍ നിലവില്‍ 14 കോച്ചുകളാണുള്ളത്. 12 ചെയർ കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ക്ലാസ്, ഒരു പവർ കാർ എന്നിങ്ങനെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചെയർ കാറുകളില്‍ ഒന്നില്‍ 78 സീറ്റുകളുണ്ട്. 12 കോച്ചുകളിലായി ആകെ 936 സീറ്റുകള്‍.
എക്സിക്യൂട്ടീവ് ക്ലാസില്‍ 56 സീറ്റുകളാണുള്ളത്. ജനറേറ്ററുകള്‍, ബാറ്ററികള്‍, ഇലക്‌ട്രിക്കല്‍ സംവിധാനങ്ങള്‍ അടക്കം സജ്ജീകരിച്ചിട്ടുള്ളതാണ് പവർ കാർ കോച്ച്‌. ചില പ്രത്യേക അവസരങ്ങളില്‍ കോച്ചുകളുടെ എണ്ണത്തില്‍ റെയില്‍വേ വ്യത്യാസം വരുത്താറുമുണ്ട്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *